വിഷമവൃത്തം

ഒരു വ്യാഴവട്ടക്കാലം  മുമ്പു നടന്ന സംഭവമാണ്.മലയാളസാഹിത്യത്തില്‍ ഒരു ബി.എഡ്.പരീക്ഷ
പാസായി നില്‍ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു
കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും
സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ
ടത്തില്‍(അണ്‍ എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി
വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി
പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍
തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍  താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്.
കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്‍ബലത്താല്‍ കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള
ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടുന്നു എന്ന സംസാരമൊക്കെയുണ്ട് അതൊന്നും കേട്ടില്ലാന്ന് നടിച്ചാണ് നടപ്പ്.
                                        
                                            അങ്ങനെയിരിക്കെയാണ് പുലിവാല് വന്നത്.എന്റെ കൂടെ മലയാളം പഠി
പ്പിക്കുന്ന പ്രായമായൊരു സിസ്റ്ററുണ്ട്.ഒരു എയ്ഡഡ് സ്കൂളില്‍ നിന്നും വിരമിച്ചശേഷം ഇവിടെ
സേവനം ചെയ്യുന്ന ദേഹമാണ്.അണ്‍എയ്ഡഡ് സ്കൂളാവുമ്പോ പ്രായം പ്രശ്നമല്ല.എക്സ്പിയറി
ഡേറ്റു കഴിഞ്ഞ ഈ വയോധികയാണ് സ്കൂളിലെ സദാചാര സംബന്ധമായ പ്രസ്നങ്ങളെല്ലാം തീര്‍ക്കുന്നത്.പെണ്‍കുട്ടികളുടെ ഹെയര്‍ സ്റ്റൈല്‍,വേഷം തുടങ്ങിയവയില്‍ ഈ സതീരത്നം സജീവ
ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.അതുപോലെ കൗമാരക്കാരുടെ പ്രേമസംബന്ധിയായ കാര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്നതില്‍ പ്രത്യേകമായ വൈദഗ്ധ്യവും
ജന്മസിദ്ധമായി ഇവര്‍ക്കു ലഭിച്ചിരുന്നു.ഏതെങ്കിലും ഒരു ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ
മനസില്‍പ്രണയത്തിന്റെ വിത്തുവീണാലത് കട്ടിക്കണ്ണട വച്ച ആ കണ്ണുകള്‍ കണ്ടെത്തിയിരിക്കും.
പിന്നെ ഒന്നരമണിക്കൂറോളം നീളുന്ന ചോദ്യം ചെയ്യലാണ്.ഒരു കാര്യം ഉറപ്പാണ് ജീവിത്തിലൊരിക്കലും പ്രണയിക്കില്ലെന്നതു തന്നെയല്ല ഒരു പ്രണയഗാനം കേള്‍ക്കാനുള്ള ശേഷി
അവനുണ്ടാകില്ല.ഇക്കാര്യങ്ങള്‍ക്കു പുറമെ മലയാളവ്യാകരണത്തില്‍ അഗാധമായ പാണ്ഡിത്യവും
ഇവര്‍ക്കുണ്ടായിരുന്നു. ക്ലാസ് സമയത്തും പോരാഞ്ഞ് ശനിയാഴ്ചകളില്‍ സ്പെഷ്യല്‍ ക്ലാസെടുത്തും
കുട്ടികളെ വ്യാകരണം പഠിപ്പിക്കുന്നതില്‍ ഉത്സുകയായിരുന്ന മേപ്പടി സിസ്റ്ററിനെ എനിക്കും തെല്ല്
ഭയമുണ്ടായിരുന്നു.കാരണം വ്യാകരണാദികാര്യങ്ങളില്‍ എനിക്കു വല്യ പിടിപാടില്ലായിരുന്നു.
വൃത്തം,അലങ്കാരം,വിഭക്തി തുടങ്ങിയ പദങ്ങളായിരുന്നു സിസ്റ്റര്‍ പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ സിസ്റ്റര്‍ വരുമ്പം സാറ്റു കളിച്ച് ജീവിച്ചുപോരുകയാണ്.ഒരു ദിവസം ആ മുഖതാവില്‍ ചെന്നുപെട്ടു.കണ്ടപാടെ ഒരു ഡയലോഗ് അവിടെ നിന്നും പൊട്ടിപുറപ്പെട്ടു-
സാറ് ആസ്വാദനത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു ഞാനറിഞ്ഞു...അതു പോരാ കുട്ടികളെ വ്യാക
രണം പഠിപ്പിക്കണം.പ്രത്യേകിച്ചും വൃത്തം.സാറിന്റെ പിള്ളേര്‍ക്ക് വൃത്തമറിയില്ല.എന്റെ ഉള്ളൊന്നു
കാളി.ഒരു മാഷെന്ന നിലയില്‍ എന്റെ അഭിമാനബോധം ജൃംഭിച്ചു.അടുത്തു നില്‍ക്കുന്ന കണക്കു
ടീച്ചറിന്റെ കേള്‍ക്കലാണല്ലോ കേരളപാണിനിയുടെ കൊച്ചുമോള്‍ ഈ പ്രസ്താവന വച്ചുകാച്ചിയ
തെന്നു കൂടിയോര്‍ത്തപ്പോ വൃത്തം പഠിപ്പിച്ചേ അടങ്ങു എന്നൊരു ഭീഷ്മശപഥം ഞാനങ്ങെടുത്തു.

                                      മലയാളം ബിരുദപ്പരീക്ഷയ്ക്കുശേഷം ഇനി ഒരിക്കലും തുറക്കില്ല എന്നു മനസില്‍ പറഞ്ഞ് കെട്ടിവച്ചിരുന്ന കേരളപാണിനീയം,വൃത്തശാസ്ത്രം,അലങ്കരശാസ്രം ഇത്യാദി
മഹത്ഗ്രന്ഥങ്ങള്‍ എടുത്തു നിരത്തി.പിറ്റേ ആഴ്ചതൊട്ട് വൃത്തശാസ്ത്രം പഠിപ്പീര് ഞാന്‍ സമാരംഭിച്ചു.
(പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വൃത്തവും അലങ്കാരവും വല്യ പിടിപാടില്ലായിരിക്കും.അവരുടെ
സിലബസില്‍ നിന്നും വൃത്തവും അലങ്കാരവും പടിയിറങ്ങിയിട്ട് നാളുകളായി.സമാനതാളം കണ്ടെത്തല്‍,വായ്ത്താരി നിര്‍മ്മിക്കല്‍ തുടങ്ങിയ ലൊടുക്കൂസ് പരിപാടികളാണവരിപ്പോ അഭ്യസി
ക്കുന്നത്.വൃത്തം പഠിക്കാന്‍ യോഗമില്ലാതെ പോയ കുട്ടികളെ നിങ്ങളെയോര്‍ത്തു ഞാന്‍ ദുഖിക്കുന്നു)


                                              ഞാന്‍ ഒമ്പത് ബി ക്ലാസില്‍ വൃത്തപഠനത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.തൊട്ടപ്പുറത്തെ ക്ലാസില്‍ നമ്മുടെ കഥാപുരുഷിയുണ്ട്.സ്ക്രീന്‍ എന്നു വിളിക്കുന്ന ഒരു സാധനം കൊണ്ടാണ് ക്ലാസുകള്‍തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്.തടികൊണ്ടുണ്ടാക്കി
യതാണെങ്കിലും വര്‍ഷങ്ങളായി ഈ ക്ലാസില്‍ പഠിച്ചുപോയ കലാകാരന്‍മാരുടെ ശ്രമഫലമായി
സൃഷ്ടിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ദ്വാരങ്ങളും കൊണ്ട് സമ്പന്നമായ ഈ സാങ്കല്പികമറയിലൂടെ ഞാന്‍
പാളിയൊന്നു നോക്കി.എന്നെ തല്പരകക്ഷി ശ്രദ്ധിക്കുന്നുണ്ട്.വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന
കവിതയാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഉപജാതി എന്ന വൃത്തത്തിലാണ് ശിഷ്യനും മകനും
രചിച്ചിരിക്കുന്നത്.അതു പഠിപ്പിക്കാന്‍ വേണ്ടി ഇന്ദ്രവജ്ര ,ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണ
ങ്ങള്‍ ഞാന്‍ വിവരിച്ചു.ഉദാഹരണശ്ലോകങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചൊല്ലിയശേഷം നാടകീയമായി
ഒന്നു നിര്‍ത്തി സ്ക്രീനിന്റെ നവദ്വാരങ്ങളിലൊന്നിളൂടെ സിസ്റ്ററിലേയ്ക്ക് ഒരു ഒളിനോട്ടമയച്ചു.
ഞാന്‍ വര്‍ദ്ധിതവീര്യനായി അങ്കം തുടരുകയാണ്.ഹ്രസ്വാക്ഷരം ലഘുവാണെന്നും ദീര്‍ഘം ഗുരുവാണെന്നും ചില്ല് കൂട്ടക്ഷരം തുടങ്ങിയവ വന്നാല്‍ ഹ്രസ്വം ഗുരുവായി മാറുമെന്നുമുള്ള നിയമങ്ങളൊക്കെ ഇതിനോടകം കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.തുടര്‍ന്നു് ശിഷ്യനും മകനുമെന്ന കവിതയി
ലെ -അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളര്‍ന്ന,കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം,കടയ്ക്കു രക്താം
കിതമായി വീഴ്കേ ,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി എന്ന പ്രസിദ്ധമായ വരികള്‍
ബോര്‍ഡില്‍ ഞാന്‍ എഴുതിയിട്ടു.

                                                പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടക്കുന്ന നിസഹായനായ ശവത്തിനെപ്പോലെ ആ വരികള്‍ ബോര്‍ഡില്‍ കിടക്കുകയാണ്-മൂന്നക്ഷരം വീതമുള്ള ഗണം തിരിച്ചു
കിടത്തിയിരിക്കുന്ന ആ കവിതയുടെ ഓരോ അക്ഷരവും ഞാന്‍ പറയും അപ്പോള്‍ കുട്ടികള്‍ ഗുരുവോ
ലഘുവോയെന്നു് തിരിച്ചറിഞ്ഞ് മറുപടി പറയും ഇതാണ് പഠിപ്പിക്കലിന്റെ രീതി.ഞാനാകെ ത്രില്ലടിച്ചു
നില്‍ക്കുകയാണ് , ഓരോ അക്ഷരവും ലഘുവോ ഗുരുവോയെന്ന് കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്.ചോക്കില്‍ കുളിച്ചാണ് എന്റെ നില്‍പ്പ് കാരണം ജലദോഷമെന്ന ഒരു രോഗം കൂടെ
പ്പിറപ്പായിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് പാന്റിന്റെ പോക്കറ്റില്‍ നിന്ന് കൈലേസെടുത്ത് മൂക്കുതുടയ്ക്കുക
എഴുതുക മായ്ക്കുക എന്നീ പ്രക്രിയക്കിടയില്‍ ടെസ്റ്ററിനു പകരം ടൗവ്വലെടുത്താണ് ഒരുതവണ
ബോര്‍ഡു തുടച്ചത് അതിസീരിയസായി നില്‍ക്കുന്നതു കൊണ്ടു കുട്ടികള്‍ ചിരിക്കുന്നില്ലന്നേയുള്ളു.
ഞാന്‍ അവസാന വരിയിലെത്തി,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി-എന്ന വരിയാണ്.
പതിവുപോലെ ഞാന്‍ ആദ്യത്തെ അക്ഷരം പറഞ്ഞു-ബ്ര - ഗുരുവോ ലഘുവോ?

                                              അപ്പോഴാണ് പെണ്‍കുട്ടികളിരിക്കുന്ന ബാക്കുബെഞ്ചില്‍ നിന്നും ഒരു
ചിരി പൊട്ടിപ്പുറപ്പെട്ടത്.അവിടിരിക്കുന്ന മൂന്നു പെണ്ണുങ്ങള്‍ ഗ്രേസി,സിനി,മായമ്മ എന്നിവര്‍ കേമികളാണ്.ഈ ക്ലാസ്സില്‍ രണ്ടാം വര്‍ഷക്കാരും ലോകവിവരമുള്ളവരുമായ ഇവര്‍ക്ക് എന്നെക്കാള്‍ ഈ ക്ലാസില്‍ സീനിയോരിറ്റി
ഉള്ളവരാണ്.കഥകളിക്കു ചുട്ടികുത്തിയപോലെ ചോക്കില്‍ കുളിച്ചു നില്‍ക്കുന്ന എന്റെ ദേഷ്യം അണ
പൊട്ടിയൊഴുകി ഗ്രേസീ... സ്റ്റാന്‍ഡ് അപ്  ഞാന്‍ അലറി.എന്റെ ഗര്‍ജനം ഒരാര്‍ത്തനാദമായിട്ടാണ്
മൂക്കില്‍ക്കൂടിപുറത്തു വന്നതെങ്കിലും കുട്ടികള്‍ ഞെട്ടി വിറച്ചു.ഞാന്‍ വീണ്ടും അലറി പറയെടീ..ബ്ര-
ലഘുവോ ഗുരുവോ ? ഗ്രേസി പേടിച്ചു വിറച്ചുകൊണ്ടു പറഞ്ഞു അറിയില്ല സാര്‍ അമ്മച്ചിയാണ്
വാങ്ങിത്തരുന്നത്.ഇത്തവണ ഞാനാണ് ഞെട്ടിയത്.പെട്ടെന്ന് വൃത്തശാസ്ത്രത്തില്‍ നിന്നും ആ
അക്ഷരത്തിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്കു പതിച്ചു.സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ സ്ക്രീ
നിന്റെ ദ്വാരത്തിലൂടെ സിസ്റ്ററിനെ നോക്കി.പെട്ടെന്ന് ഇന്റര്‍വെല്ലിന്റെ മണിമുഴങ്ങിയതുകൊണ്ട്
വിഷമവൃത്തത്തിന്റെ ലക്ഷണമറിയാമോ സാറെ എന്ന് സിസ്റ്റര്‍ ചോദിച്ചത് കേള്‍ക്കാത്തപോലെ
ഞാന്‍ സ്റ്റാഫ് റൂമിലേയ്ക്കു വച്ചുപിടിച്ചു.

അഭിപ്രായങ്ങള്‍

Kalavallabhan പറഞ്ഞു…
ഈ വിഷമ വൃത്തത്തിന്റെ ലക്ഷണം കൂടിയൊന്നറിയണമല്ലോ
ചിന്നവീടര്‍ പറഞ്ഞു…
കൊള്ളാം.. മനോഹരമായ രചന. ആസ്വദിച്ചു വായിച്ചു.
( ശരിക്കും ഈ 'ബ്ര' ലഘുവോ ഗുരുവോ??)
പ്രതികരണൻ പറഞ്ഞു…
വിത്സൻ മാഷേ,
നന്നായിരിക്കുന്നു.
ബ്രാ എന്തായാലും, ബ്രായ്ക്കറ്റിനകത്ത് ഇംഗ്ലീഷ് പദം ഓർമ്മിപ്പിക്കുന്നത് ഒഴിവാക്കണം. (അപേക്ഷയാണ്!)

സിസ്റ്റർ ‘അൺകോൺഷ്യസ്’ കൌമാരക്കാരുടെ മാത്രമല്ല, അധ്യാപഹയരുടെയും പഹയികളുടെയും പ്രേമസംബന്ധിയായ സംഗതികൾ തകർക്കാൻ ശ്രദ്ധാലുവായിരുന്നു.

അനാരോഗ്യം കാരണം എഴുനേറ്റു നിൽക്കാനാവില്ല എന്നായപ്പോഴാണ് മൂപ്പത്തി കസേരയൊഴിഞ്ഞത്.അന്ന് ഹെഡ്മാസ്റ്ററച്ചൻ യാത്രയയപ്പ് സമ്മേളനത്തിൽ ആദ്യം പറഞ്ഞത്, ‘ പാമ്പാണെങ്കിലും പഴയതാണു നല്ലത്‘ എന്നാണ് !

മഠത്തിലെ യുവതിയായ കന്യാസ്ത്രീയെ ഡിഗ്രീ സിലബസിലെ ആധുനിക കവിത പഠിപ്പിക്കേണ്ടി വന്നപ്പോൾ, പ്രസ്തുത സ്കൂളിലെ പുതിയ അധ്യാപകന്റെ അടുക്കൽ മൂപ്പത്തി വന്ന് സംശയം ചോദിക്കും. പക്ഷേ, ആരാണ് ഡിഗ്രിക്കാരി കന്യാസ്ത്രീയെന്ന് അധ്യാപകൻ പാഠപുസ്തകത്തിലെ പേരിൽ നിന്നുപോലും അറിയാതിരിക്കാൻ വളരെ ശ്രദ്ധിക്കുമായിരുന്നു.

മനസ്സിൽ പ്രണയത്തിന്റെ പൂമ്പൊടികൾ അറിയാതെ പറ്റിപ്പോകുന്ന കുട്ടികളുടെ നാലഞ്ചു തലമുറകളെ പറ്റി ‘ഗവേഷണം’ നടത്തി അവരെ പരസ്യമായി അവഹേളിക്കാനുള്ള സിസ്റ്ററിന്റെ കഴിവ് അപാരമായിരുന്നു!

ഒരിക്കൽ ഹെഡ്മാസ്റ്ററച്ചന്റെ അമ്മ വാർധക്യസഹജാസുഖങ്ങളാൽ ഗുരുതരാവസ്ഥയിലായ വാർത്തയറിഞ്ഞ്, അച്ചനോടൊപ്പം ചില അധ്യാപകരും ഈ സിസ്റ്ററും ടാക്സി വിളിച്ച് നാട്ടിലേയ്ക്കു പോയി. മുൻസീറ്റിലിരുന്ന അച്ചൻ ഒപ്പമിരുന്ന ക്ലർക്കിന് (ഒപ്പം ഡ്രൈവർക്കും) വഴി പറഞ്ഞു കൊടുത്തു. പിറകിൽ ഇരുന്ന സിസ്റ്റർ ക്ലർക്കിനോട് വിളിച്ചുപറഞ്ഞു :“ആനന്ദേ, വഴി നോക്കി മനസ്സിലാക്ക്. ഇനിയും വരേണ്ടതാണ് “. അച്ചൻ വല്ലാതെയായി. കാരണം, സിസ്റ്റർ ഉദ്ദേശിച്ച വരവ്, അമ്മ മരിച്ചു കഴിയുമ്പോൾ എല്ലാ അധ്യാപകരേയും കുട്ടികളേയും കൂട്ടിയുള്ള വരവാണ് !

(ഈ സിസ്റ്ററിന്റെ സ്വഭാവങ്ങൾക്കു നേരേ വിപരീത സ്വഭാവമുള്ള ഒരു സിസ്റ്ററും അവിടെയുണ്ടായിരുന്നു. ആ സിസ്റ്ററും എയ്ഡഡ് സ്കൂളിൽ നിന്നു വിരമിച്ചതായിരുന്നു. പക്ഷേ, എന്തൊരു നല്ല മനസ്സായിരുന്നു ആ സിസ്റ്ററിന്റേത് !)
പ്രതികരണൻ പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രതികരണൻ പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു…
മാഷേ
സംഭവം കലക്കി.
ചിന്നവീടന്റെ സംശയം
എനിക്കുമുണ്ട്
കലാവല്ലഭാ...,ചിന്നവീടരേ
വന്നതിനും മിണ്ടിയതിനും നന്ദി.
പ്രതികരണന്‍ മാഷേ...
താങ്കളുടെ പ്രണയചിന്തകളേതോ
മേപ്പടി വിശുദ്ധകരങ്ങളാല്‍
കശക്കിയെറിയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു.
മേപ്പടിയാത്തിയോട് എനിക്ക് ആദരവിന് ഒട്ടും
കുറവില്ല.അവര്‍ ഇടപെട്ടതുകൊണ്ട് ഒത്തിരി
കുട്ടികള്‍ നല്ല നിലയിലെത്തി.പഠിച്ചു മിടുക്കരായി
ഞാനും വ്യാകരണം പഠിച്ചു.
കാര്യങ്ങളൊക്കെ അറിയാവുന്ന സ്ഥിതിക്ക്
കൈ ദൂരഭാഷിണിയുടെ സംഖ്യ ഒന്നറിയിക്കുമോ. റൊമ്പ നന്റി.
ആദ്യമായാണ് ഒരു മലയാള മാഷിന്റെ ബ്ലോഗ് വായിക്കുന്നത്.അതും മലയാളം മാതൃഭാഷയാണെന്നല്ലാതെ ഞാനും മലയാളവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. അതിനാല്‍ വ്യാകരണവും മറ്റും എന്റെ തലയില്‍ കയറില്ല. എങ്ങിനെയൊ വായിച്ചു തീര്‍ത്തു. കമന്റെന്ന രീതിയില്‍ എന്തെങ്കിലും പറയണമല്ലോ.അപ്പോള്‍ ഞാന്‍ ബ്ലോഗിന്റെ ലേ ഔട്ടിനെ പറ്റി പറയാം. മാറ്റര്‍ കോപി ചെയ്ത ശേഷം ഒന്നു അടുക്കിയാല്‍ നന്നായിരിക്കും . പാരഗ്രാഫുകള്‍ തിരിക്കുകയും വരികള്‍ തമ്മില്‍ അകലം ശരിയാക്കുകയും വേണം.ഇനിയും എഡിറ്റ് ചെയ്യാവുന്നതേയുള്ളു.അഭിനന്ദനങ്ങള്‍!
പ്രയാണ്‍ പറഞ്ഞു…
നന്നായിരിക്കുന്നു രചന........:)
)
വി.എ || V.A പറഞ്ഞു…
മലയാളം മാഷേ, ഇവിടെ ചിരപ്രതിഷ്ഠനേടിയ താങ്കളുടെ സിംഹാസനം ഇന്നാണല്ലോ ഞാൻ കണ്ടത്!! ‘മുണ്ടും കൌപീനവും തിരസ്കരിച്ചുകൊണ്ടുള്ള സുന്ദരൻ മാഷിന്റെ വ്യതിയാനം...’ ‘സ്ക്രീനിലെ നവദ്വാരങ്ങളിലൊന്നിൽക്കൂടി...’ ....ചോദിച്ച ‘വിഷമവൃത്തത്തിന്റെ ലക്ഷണം...’ എനിക്ക് പ്രിയങ്കരനായ വേളൂർ കൃഷ്ണൻ കുട്ടിയുടെ ഒരു രസികൻ ശൈലിയുണ്ട് മാഷേ... ഇവിടെ പ്രതികരണൻ പറഞ്ഞ മറ്റൊരു ‘സിസ്റ്ററിയൻ’കഥ ‘ച്യവനപ്രാശം ലേഹ്യം’പോലെ മധുരിമം. ശ്രീമാൻ മുഹമ്മദുകുട്ടി പറഞ്ഞ നല്ല കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ........ പ്രൊഫൈലിൽ താങ്കൾ വരച്ചുകാണിക്കുന്ന ‘ബാണാസുരന്റെ’ ആ ചിരിയുണ്ടല്ലോ, അതുതന്നെ ഞാനും അനുകരിക്കുന്നു... ഹ..ഹാഹ...ഹഹഹഹാ‍ാ‍ാ‍ാ‍ാ‍ാ....
നല്ല എഴുത്ത്‌. വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല. അവസാനം കൊണ്ടുചെന്നെത്തിച്ചത് വളരെ രസകരമാക്കി.
ആശംസകള്‍.
ഡിഗ്രി പഠനത്തിനു ശേഷം അഞ്ചാറ് വര്ഷം ഈയുള്ളവനും അധ്യാപക വേഷം കെട്ടിയിരുന്നു .പാരലല്‍ കോളേജുകളില്‍ .അതും ഇന്ഗ്ലിഷ് പഠിപ്പിക്കാന്‍ ..പോരെ പൂരം !! അക്കാലങ്ങള്‍ ഓര്‍മിച്ചു പോയി വില്‍സന്‍ മാഷിന്റെ ഈ രചന.അധ്യാപന ജീവിതത്തില്‍ എത്രയോ രസകരമായ സംഭവങ്ങള്‍ !!മാഷിന്റെ
ബ്ലോഗില്‍ ഫോളോവര്‍ ലിങ്ക് കാണുന്നില്ല .വേണമെങ്കില്‍ ഗൂഗിള്‍ ഫ്രണ്ട് കണക്റ്റില്‍ നിന്ന് കിട്ടും.ഇരിപ്പിടം എന്ന എന്റെ ബ്ലോഗില്‍ അതിനുള്ള സൂത്രം ഉണ്ട് . link: www.marubhoomikalil.blogspot.com
മുഹമ്മദുകുട്ടി അണ്ണാ ക്രിയാത്മക നിര്‍ദേശത്തിനു
നന്ദി. ഞാന്‍ പരമാവധി അടുക്കി നോക്കിയിട്ട്
അത്രയേ വരുന്നുള്ളു.ശരിയാക്കിക്കോളാം.വി.എ, വിശ
ദമായവായനയ്ക്കും പ്രോല്‍സാഹനത്തിനുംthanks.
പ്രയാണ്‍,പട്ടേപ്പാടം.....
രമേശ് അരൂര്‍ പറഞ്ഞപോലെ ക്ലിക്കിനോക്കിയെങ്കിലും
അത്രക്കങ്ങ് ഏറ്റില്ല. വീണ്ടും ശ്രമിക്കാം..
rasakaramayittundu........ aashamsakal.......
Anil cheleri kumaran പറഞ്ഞു…
ഹഹഹ്.. ചിരിപ്പിച്ചു.
Unknown പറഞ്ഞു…
മലയാളം മാഷാണല്ലെ :)

നന്നായിരിക്കണു. ചിരിപ്പിച്ചു!
ശ്രീമാന്‍ മുഹമ്മദ് പറഞ്ഞത് തന്നെ എനിക്കു പറയാന്‍.
ബ്ലോഗ് ഒന്ന് സുന്ദരമാക്കണം.

ആശംസകള്‍
വില്‍സന്‍ "തിരസ്കരണി "അറിയാമല്ലോ ? ആ മന്ത്രം ചൊല്ലി ഒന്ന് കൂടി ശ്രമിച്ചു നോക്ക് ..
സത്യത്തില്‍ ഈ ബ്രാ ലഘുവോ അതോ ഗുരുവോ .(അമ്മയോടു തന്നെ ചോദിക്കേണ്ടിവരും :))

വ്യാകരണവുംവൃത്തവും ഹെന്റമ്മോ പത്താം ക്ലാസ്സ് കടന്ന കഷ്ടപ്പാട് .... ബിരുദക്കാരെ സമ്മതിക്കണം
ഒടിയന്‍/Odiyan പറഞ്ഞു…
മഞ്ജരിയുടെ ലക്ഷണം അറിയാഞ്ഞിട്ടു ക്ലാസ്സില്‍ നിന്ന് ഇറക്കിവിടപ്പെട്ട മഹാന്‍ എന്ന നിലയില്‍ ഞനൊന്നു പറഞ്ഞോട്ടെ , വളരെ നന്നായിട്ടുണ്ട് ഈ അനുഭവ സാക്ഷ്യം..ശരിക്കും ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഉണ്ടാരുന്നു....
Pranavam Ravikumar പറഞ്ഞു…
ആലോചിക്കേണ്ടിയിരിക്കുന്നു...
Pushpamgadan Kechery പറഞ്ഞു…
സാറൊരു നര്‍മ്മം പറഞ്ഞത് ഞാനും ആസ്വദിച്ചു.
സംഭവം എന്തുമാകട്ടെ നര്‍മ്മം നര്‍മ്മം തന്നെ.
ആശംസകള്‍...
Unknown പറഞ്ഞു…
കൊള്ളാം സാറെ കലക്കി
vinod1377 പറഞ്ഞു…
കൊള്ളാം മാഷേ സൂപ്പര്‍...............
jaimon പറഞ്ഞു…
vayichu malayalam thiriyath
kollam
Unknown പറഞ്ഞു…
എന്റെ ഗോടെ!!!!! നീ നമ്മുഇടെ പഴയ കാലം ഓര്‍മ്മിപ്പിക്കുന്നു !!!! എഴുതിക്കൊന്ടെയിരിക്കുക .
Unknown പറഞ്ഞു…
പുതിയ പോസ്റ്റൊന്നും ആയില്ലെ മാഷെ??
ബിന്‍ഷേഖ് പറഞ്ഞു…
ഡിയര്‍ വിത്സണ്,
വളരെ രസകരമായി വായിച്ചു.

അധ്യാപകകഥകളുടെ ആശാനായ അക്ബര്‍ കക്കട്ടിലിനെ ഓര്‍ത്തുപോയി.
ഇനിയും എഴുതുക.
തീര്‍ച്ചയായും വീണ്ടും വരാം.
Unknown പറഞ്ഞു…
brayude doubt ithinodakam
marikkazhinjanllo alle
joy പറഞ്ഞു…
kollam mashe iniyum ezhuthuka
"വൃത്തം പഠിക്കാന്‍ യോഗമില്ലാതെ പോയ കുട്ടികളെ നിങ്ങളെയോര്‍ത്തു ഞാന്‍ ദുഖിക്കുന്നു....."

"വര്‍ഷങ്ങളായി ഈ ക്ലാസില്‍ പഠിച്ചുപോയ കലാകാരന്‍മാരുടെ ശ്രമഫലമായി
സൃഷ്ടിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ദ്വാരങ്ങളും കൊണ്ട് സമ്പന്നമായ ........................"

മലയാളത്തിൽ ബി.എഡ് ഉള്ളതും സ്കൂൾ മാസ്റ്ററുമായ ഒരാളിടെ ബ്ലോഗ് കണ്ടതിൽ സന്തോഷം!സാ‍ധാരണ എനിക്കറിയാവുന്ന മലയാളവിദ്വാന്മാർ കമ്പ്യൂട്ടർ എന്നു കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു കണ്ടിട്ടുണ്ട്. പിന്നല്ലേ നെറ്റെഴുത്ത്......! മലയാള അദ്ധ്യാപകർക്ക് പൊതുവേ പുതിയ സാങ്കേതിക വിദ്യകളോട് മുഖം തിരിക്കുന്നതാണനുഭവം. അതിനൊരപവാദമായി താങ്കളെപ്പോലെയുള്ളവർ ഉണ്ടാകുന്നത് നല്ലതു തന്നെ. ഇനിയിപ്പോൾ ഭാഷാപരമായ വല്ല സംശയവും ഉണ്ടെങ്കിൽ തീർക്കുകയുമകാമല്ലോ!എന്റെ ബ്ലോഗ് വായനശാലയിൽ ഞാൻ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നു. http://viswamanavikamvayanasala.blogspot.com/
നന്നായിരിക്കുന്നു.
മനോഹരമായ രചന,കുറിക്കു കൊള്ളുന്ന നര്‍മ്മം.
കൂടുതല്‍ രചനകള്‍ പോരട്ടെ.
ആശംസകള്‍.......
saju Thomas പറഞ്ഞു…
wilson sir kollam congratulations
sthserattayar പറഞ്ഞു…
വായിച്ചു അിവാദനങ്ങള്‍
jyothi പറഞ്ഞു…
nannaayiriykkunnu.Best wishes!

visit
www.jyothirmayam.com
maria പറഞ്ഞു…
enjoyable...lalitham....sundharam...nalla shaili undu...athinekalre aswadhyakaram......(malayalam type cheyanariylla atha englishil type cheyyane ,blog nasipichu ennu karuthalle)
Kalavallabhan പറഞ്ഞു…
മാഷേ “ഫ ഫ്” എന്ന് മലയാളത്തിൽ തീയതിയുമിട്ട് ഈ വിഷമ വൃത്തത്തിൽ കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ? പിന്നെ വൃത്തത്തിലിട്ടത് മാറ്റാതെ ഇങ്ങനെ ഇടീപ്പിച്ച് നടത്തുന്നത് ശുചിത്വ ബോധത്തിനെതിരല്ലേ ?
പുതിയത് പ്രതീക്ഷിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അയ്യപ്പന്‍

കൊച്ചുമോന്റെ പ്രോഗ്രസ് കാര്‍ഡ്,(വിദ്യാരംഗംബ്ലോഗില്‍ പ്രസിദ്ധികരിച്ചത്)മനുഷ്യന്‍ കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ പാവപ്പെട്ടവന്‍ പ്രസ്താവിച്ചതോര്‍ക്കുന്നു.റേഷന്‍ കര്‍ഡ്,തിരിച്ചറിയല്‍കാര്‍ഡ്,പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്.പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ ..സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്.യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്.ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനാ- യി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്‍മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി...."കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...”എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ. ഈയുള്ളവന്റെ ജീവിതെത്തയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍ ,പണ്ട് തോപ്രാംകുടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല.തിരുവനന്തപുര- ത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ്ടീച്ചര്‍ സര്‍വ്വശ്രീ കരുണാകരന്‍ സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു.ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി.ദേഹം തിരുവനന്തപുരത്ത് ഒരു ജവുളി ക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു.ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായദൈനംദിന യാത്രയില്‍-സ്ഥിരം വിശ്രമകേന്ദ്ര മായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്.ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന്‍ ടോമിയാണ് ഒപ്പിടല്‍ വിദഗ്ധന്‍.അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം മുജ്ജന്മ സുകൃതമോ കുട്ടികളുടെ സുകൃതക്ഷയമോ ജീവിതോപായത്തിനായി തെരഞ്ഞെടുത്തത് ഗുരുവേഷമാണ്.അധ്യാപകനായുള്ള ആദ്യാനുഭവം ഒരു മാനേജുമെന്റുസ്കൂളിന്റെ എട്ടാംക്ലാസിലാണ്.ടോട്ടോച്ചാനൊക്കെ വായിച്ച് ത്രില്ലടിച്ചു നില്‍ക്കുന്ന കാലം. അന്ന് നമ്മുടെ പൗലോ ഫ്രെയിലറെപ്പറ്റിയൊന്നും കേട്ടുതുടങ്ങീട്ടില്ല.കരുണാകരന്‍ സാറിനെ റോള്‍ മോഡലായി സ്വീകരിക്കാത്തതുകൊണ്ട് എന്നും ക്ലാസ്സില്‍ ഹാജരാണ്.കുട്ടികളെയൊക്കെ ഒരു നിലയിലെത്തിക്കാനുറച്ചു തന്നെയാണ് നീക്കം.അങ്ങനെ ഓണപ്പരീക്ഷ കഴിഞ്ഞു.ക്ലാസിലെ നാല്‍പത്തിയാറു കുട്ടികള്‍ക്കുമുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കുറച്ചു പാടുപെട്ട് മനോഹരമായ കൈപ്പട യില്‍ തന്നെ തയ്യാറാക്കി.തോറ്റ വിഷയങ്ങളുടെ അടിയില്‍ 'റെഡ് ഇങ്ക്''ഉപയോഗിച്ച് കലാപരമായി തന്നെ വരയൊക്കെ പൂശി.കൂടാതെ-തൃപ്തികരം,സാമാന്യം തൃപ്തികരം,വളരെ മോശം തുടങ്ങിയ പരമ്പരാഗത ലേബലുകള്‍ ഓരോരുത്തന്റെയും വിധിയനുസരിച്ച് ആലേഖനം ചെയ്തു.ഇതിനുവേണ്ടി പുതിയൊരു പേന വാങ്ങിക്കാന്‍ പോലും ഞാന്‍ മടിച്ചില്ല. പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ തിരികെ വാങ്ങുന്ന ദിനമെത്തി.തനിയെ ഒപ്പിട്ടവനെയൊക്കെ മനസിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.കാരണം കള്ളന് ബിരിയാണിയു ണ്ടാക്കി കൊടുത്തിട്ടള്ളവനാണല്ലോ ഈ ഞാന്‍.അവസാനം കാര്‍ഡുമായെത്തിയത് കൊച്ചുമോന്‍ ജോസഫെന്ന പയ്യനാണ്.പുഴുപ്പല്ലുകാട്ടി ചിരിക്കുന്ന ഗ്രഹണിയുടെ അസുഖമുള്ള കൊച്ചുമോനോട് എനിക്കെന്തോ വലിയ വാല്‍സല്യമാണ്.പണ്ട് വിപ്ലവത്തിന്റെ അസുഖം ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം അവന്റെ ചിരി കാണുമ്പോള്‍ എന്റെ പഴേ ആചാര്യനെ എനിക്കോര്‍മ്മ വരും പക്ഷേ അവന്‍ കൊണ്ടുവന്ന കാര്‍ഡുകണ്ട് ഞാന്‍ ഞെട്ടി.കണക്ക്,ഫിസിക്സ്,ഇംഗ്ളീഷ് തുടങ്ങിയവയുടെ മാര്‍ക്കെഴുതിയിരുന്ന സ്ഥലത്ത് ഓരോ ദ്വാരങ്ങള്‍ മാത്രം.ടി.വിഷയങ്ങള്‍ക്ക് മേപ്പടിയാന്‍ ചെമന്ന അടിവരയിട്ട മനോഹരമായ മുട്ടയാണ് കരസ്ഥമാക്കിയിരുന്നത്.തല്പരകക്ഷി ചെമന്ന വരയും പൂജ്യവും ബ്ലേഡിനാല്‍ ചുരണ്ടിമാറ്റി മറ്റൊരു മാര്‍ക്കെഴുതി വീട്ടില്‍ കാണിച്ചിട്ട്, വീണ്ടും ചുരണ്ടി മുട്ട പുനസ്ഥാപിക്കാനുള്ള മായ്ക്കല്‍ശ്രമത്തിനിടെയാണ് കാര്‍ഡില്‍ തുളകള്‍ വീണത്. ദ്വാരാലംകൃതമായ ആ കാര്‍ഡും കൊച്ചുമോനും ഹെഡ് മാഷിന്റെ സമക്ഷം ഹാജരാക്കപ്പെട്ടു.അദ്ദേഹ ത്തിന്റെ നിര്‍ദേശപ്രകാരം ,'അപ്പനെ വിളിച്ചോണ്ടു ഇനി ക്ലാസില്‍ വന്നാല്‍മതി"എന്ന കഠിനശിക്ഷ വിധിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. പിറ്റെ ദിവസം കൊച്ചുമോനെ ക്ലാസില്‍ കണ്ടില്ല.മൂന്നാമത്തെ ബഞ്ചില്‍ ഭിത്തിയുടെ സൈഡില്‍ തലതാഴ്ത്തിയിരിക്കാറുള്ള കൊച്ചുമോനെ കാണാത്തതില്‍ അസ്വസ്ഥനായ ഞാന്‍ ഹെഡ്മാസ്റ്ററുടെ മുന്നിലെത്തി.കാര്യങ്ങള്‍ "സ് ട്രിക്റ്റായി" കാണുന്ന അദ്ദേഹം അരകല്ലിനു കാറ്റുപിടിച്ചപോലെ നിലകൊള്ളുകയാണ്. ഉച്ചകഴിഞ്ഞ ഇന്റര്‍വെല്‍ സമയം "ആരാടാ എട്ട് ഇ-യിലെ ക്ലാസ് സാര്‍ "എന്ന അലര്‍ച്ചയോടെ രൗദ്രഭാവം പൂണ്ട ഒരു സ്ത്രീ സ്റ്റാഫ് റൂമിലേയ്ക്കു കയറിവന്നു."ദാ ഇരി ക്കുന്നു വില്‍സണ്‍മാഷ് "സരളഹൃദയായ ഓമന ടീച്ചര്‍ എന്നെ ഒറ്റിക്കൊടുത്തതും അവര്‍ എന്റെ മുന്നില്‍ വന്ന്-"നീ മുടിഞ്ഞുപോകുമെടാ സാറെ" എന്ന് ഒരു കിടിലന്‍ കോംപ്ലിമെന്റ് എനിക്കു തന്നു.മോങ്ങാനിരുന്ന സാറിന്റെ തലേല്‍ വരിക്കച്ചക്ക വീണെന്നു പറഞ്ഞതുപോലെ ഞനൊന്നു ഞരങ്ങി.ആരാണാവോ ഈ അഭിനവ കണ്ണകി..കരച്ചിലിന്റെ അകമ്പടിയോടെ മൂര്‍ച്ചയേറിയ കുറെ വാക്കുകള്‍ കൂടി പുറത്തുവന്നപ്പോ ചിത്രം വ്യക്തമായി കൊച്ചുമോന്റെ അമ്മയാണ്.കൊച്ചുമോന്‍ ഇന്നലെ ഒളിച്ചുപോയിരിക്കുന്നു.ബിജിടീച്ചറും ഓമനടീച്ചറും ചേര്‍ന്ന്കോപാക്രാന്തയായ ആ മാതൃഹൃ ദയത്തെഏറെക്കുറെ ശാന്തയാക്കി.അപ്പോഴേക്കും .പൂതപ്പാട്ടിലെ പൂതത്തെപ്പേലെ ഞാന്‍ സറണ്ടറായി നില്‍ക്കുകയാണ്.അരമണിക്കൂര്‍ നേരത്തെ വൈബ്രേഷനു ശേഷം ,ചാര്‍ജുപോയ മൊബൈല്‍ പോലെ കൊച്ചുമോന്റെ അമ്മ ശാന്തയായി.ഞാന്‍ പറഞ്ഞു ചേടത്തി..നമുക്ക് എട്ടു നോമ്പെടുത്ത് മണര്‍കാട്പള്ളീല്‍ പോകാം.എന്താണെങ്കിലും ഞങ്ങടെ നേര്‍ച്ച ഫലിച്ചു.മൂന്നാം ദിവസം കൊച്ചുമോന്‍ തിരിച്ചെത്തി......