പോസ്റ്റുകള്‍
വിഷമവൃത്തം
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഒരു വ്യാഴവട്ടക്കാലം മുമ്പു നടന്ന സംഭവമാണ്.മലയാളസാഹിത്യത്തില്‍ ഒരു ബി.എഡ്.പരീക്ഷ പാസായി നില്ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ ടത്തില്‍(അണ് എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍ തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍ താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്. കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്ബലത്താല് കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്ക്കൊക്...
അയ്യപ്പന്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
രാജവീഥികള്‍ മുറിച്ചുകടന്ന് പുറമ്പോക്കിലെ കാഞ്ഞിരച്ചുവട്ടില്‍ ഉടുമുണ്ടുപേക്ഷിച്ച തഥാഗതന് അകാലത്തിലനാഥരുടെ ജരാനരകളേറ്റുവാങ്ങിയ പുരു. കൂടും ചില്ലയും തകര്‍ന്ന കിളിയുടെ കാമുകന് സുരാപാത്രത്തില്‍ കവിതയും കാകോളവും ചേര്‍ത്ത് ഛന്ദസ്സറ്റവരുടെ ദാഹം കെടുത്തിയവന് പൂവിനെ മറന്ന് മുള്ളിനെ കാമിച്ച അവധൂതന് കറുത്തപ്രണയത്തിന്റെ വളമിട്ട് ഹൃദയത്തില്‍ ഒരു പൂച്ചെടി നട്ടവന്
പ്രാഞ്ചിയേട്ടന് ഒരു കത്ത്
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്, കട്ടപ്പന സന്തോഷില്‍ ആദ്യ ഷോ കണ്ടെങ്കിലും കത്തെഴുതാന്‍ താമസിച്ചു.അല്ലെങ്കിലും നല്ല കാര്യം ചെയ്യാനും പറയാനും എല്ലാവര്ക്കും താമസമാണല്ലോ.താര രാജാക്കന്മാര് തിരശീലാ സാമ്രാജ്യം അടക്കി വാഴുന്നു, അവിടെ വരുന്ന യുവകേസരികളെ അരിഞ്ഞു വീഴ്ത്തുന്നു എന്നൊക്കെ കേട്ടപ്പോ എല്ലാ മലയാളത്തുകാരനെയും പോലെ ഞാനും വിശ്വസിച്ചു. വിശ്വാസമാണല്ലോ എല്ലാമെന്ന് ഏതോ മഹാനായ വ്യാപാരി പറഞ്ഞിട്ടുണ്ടല്ലോ.മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നീ ഗജേന്ദ്രന്മാരെ മാറ്റി നിര്‍ത്തി ചെറു വാല്യക്കാര്‍ക്ക് അങ്ങോട്ടടുക്കാന്‍ പറ്റുമോന്നൊക്കെ കറിയാപ്പിച്ചേട്ടന്റെ ചായക്കടേടെ മുന്നിലെ നമ്മുടെ കോര്‍ണറിലിരുന്ന് ഡ്രൈവര്‍ ലോനപ്പന് ചേട്ടന് വെച്ചുകാച്ചിയപ്പോ ഞാന്‍ തലയാട്ടി.കാരണം മേപ്പടിയാന് പോസ്റ്ററു നോക്കി കഥ പറയാന്‍ വൈദഗ്ധ്യമുള്ളവനും പ്രേം നസീര്‍ ,എക്സ്ട്രാ നടികള്‍ മുതല്പേരെ നേരിട്ടു കണ്ടിട്ടുള്ളവനുമായ ദേഹമാണ്.ടി.യാന്‍ ഇപ്രാവശ്യത്തെ പോസ്റ്ററു നോക്കി ജാതകം കുറിച്ചു.ഇറുക്ക കളസമിട്ടു നില്ക്കുന്ന പ്രിയാമണി പെങ്കൊച്ചും മമ്മൂക്കായു മായി മരംചുറ്റിയോട്ടം രണ്ടുമൂന്നിടി- ഇത്രേള്ളു ഇതിന്റെ കഥ ഇതു പൊട്ടും.അല്ലേലും...
വള്ളിനിക്കര്‍....
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ

സീന്‍-ഒന്ന് പ്രഭാതം.പ്രധാനപാത..(വിദൂര ദൃശ്യം) പാതവക്കില്‍ നിശാകുപ്പായ ധാരികളായ സ്ത്രീകള്‍ കുട്ടികളുടെ പുസ്തക സഞ്ചികള്‍ പിടിച്ചുകൊണ്ട് അക്ഷമരായി നില്ക്കുന്നു. തിളങ്ങുന്ന യൂണിഫോം ധരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് നിസംഗത. സീന്‍ രണ്ട് . ബ്രേക്കിടുന്ന പള്ളിക്കൂട ശകടം. കുട്ടികളും സഞ്ചികളും അതില്‍ പ്രവേശിക്കുന്നു. സീന്‍-മൂന്ന് വൈകുന്നേരം.ഉടയാത്ത പൊതുവസനം ധരിച്ച കുട്ടികള്‍ നിസംഗരായി ശകടത്തില്‍ നിന്നിറങ്ങുന്നു സീന്‍-നാല് black&white സായാഹ്നം. കുടുക്കുപൊട്ടിയ കുപ്പായമിട്ട കുട്ടികള്പുല്ലു വളര്‍ന്നു നില്ക്കുന്ന ഇടവഴിയിലൂടെ സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നു. (വിലാപ ഗാനം കേള്‍ക്കുന്നു) ഓര്‍മ്മയുടെ കോലായില്‍ ഏച്ചുകെട്ടിയ വള്ളികൊണ്ടൊരു അയ-ഇപ്പോഴും പൊട്ടാതെയുണ്ട്. സംഭവരഹിതമായ എന്റെ ബാല്യകാലത്തിന് നിറം പകര്‍ന്ന.. എന്റെയാ വള്ളിനിക്കര്‍ അവിടെയാണ് കിടക്കുന്നത്. ഏലപ്പാറ ചന്തയില്‍ നിന്നും എന്റെയപ്പന് പേശിവാങ്ങിയ ഈ ദിവ്യവസനം ഒരു നല്ലകാലമത്രയും എനിക്കു കവചകുണ്ഡലമായി. കുടുക്കിന്റെ പാരതന്ത്ര്യമില്ലാത്ത ...
പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ ഒരിക്കലും പൊതുജനങ്ങളുടെ താല്പര്യപ്രകാരമുള്ളതല്ല.നേതൃവേഷം ധരിച്ച് ഉപജീവനം നടത്തുന്നവരും സ്വന്തം ശബ്ദത്തില്‍ ആത്മരതിയടയുന്നവരുമായ ഒരു ചെറിയ വിഭാഗം ആളുകളാണ് സാധാരണ ജനമെന്ന് വിശേഷിക്കപ്പെടുന്ന പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ ശബ്ദവും തിരക്കും തടസവും സൃഷ്ടിച്ച് മനുഷ്യാവകാശ ധ്വംസനം നടത്തുന്നത്. യോഗങ്ങള്‍ നടത്തുവാന്‍ പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയി ക്കേണ്ടതുണ്ട്.അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആളുകള്‍ അവിടെ മാത്രം യോഗം കൂടട്ടെ.സ്വാതന്ത്ര്യ സമരത്തിനു ശേഷം എല്ലാ വിഭാഗം ജനങ്ങള്‍ക്കും താല്പര്യമുള്ള വിഷയങ്ങളില്‍ ഇവിടെ സമരങ്ങള ുണ്ടാ യിട്ടില്ല.കുറെപ്പേരുടെ അവകാശസമരം മറ്റുചിലരുടെ അവകാശധ്വംസന മായേക്കാമെന്ന ദുര്ോഗം എല്ലാ അവകാശസമരങ്ങളിലുമുണ്ട്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ മറ്റുള്ളവരുടെ ദുഖത്തിനു കാരണമാകാതെ ശ്രദ്ധിക്കേണ്ടത് നേതാക്കളുടെ കടമയല്ലേ. പൊതുനിരത്തുകളില്‍ ഉച്ചഭാഷിണി കെട്ടി കുറ്റാരോപണത്തിന്റെ വുവുസലേ മുഴക്കുന്നവരേ നിങ്ങള്‍ മൈതാനങ്ങളില്‍ പോയി നന്നായി പ്രസംഗിക്കു ഞങ്ങള്‍ കേള്‍ക്കാന്‍ വരാം.