അയ്യപ്പന്‍

രാജവീഥികള്‍ മുറിച്ചുകടന്ന്
പുറമ്പോക്കിലെ കാഞ്ഞിരച്ചുവട്ടില്‍
ഉടുമുണ്ടുപേക്ഷിച്ച തഥാഗതന്‍
അകാലത്തിലനാഥരുടെ
ജരാനരകളേറ്റുവാങ്ങിയ പുരു.
കൂടും ചില്ലയും തകര്‍ന്ന കിളിയുടെ കാമുകന്‍
സുരാപാത്രത്തില്‍ കവിതയും കാകോളവും ചേര്‍ത്ത്
ഛന്ദസ്സറ്റവരുടെ ദാഹം കെടുത്തിയവന്‍
പൂവിനെ മറന്ന് മുള്ളിനെ കാമിച്ച അവധൂതന്‍
കറുത്തപ്രണയത്തിന്റെ വളമിട്ട്
ഹൃദയത്തില്‍ ഒരു പൂച്ചെടി നട്ടവന്‍

അഭിപ്രായങ്ങള്‍

പ്രതികരണൻ പറഞ്ഞു…
വിത്സൻ മാഷേ,
അഭിനന്ദനങ്ങൾ!
ഇന്നാണാദ്യം കണ്ടത്.ബാക്കികൂടി വായിക്കട്ടെ.
Kalavallabhan പറഞ്ഞു…
അയ്യപ്പനെപ്പറ്റി ഇതിനു മുൻപ് വായിച്ച പോസ്റ്റിനിട്ട രണ്ടു വരി ആവർത്തിക്കുന്നു.

നിരത്തോരത്തെ കാട്ടുപൂവേ
നിൻ ഗന്ധമിന്നേറെയറിയുന്നു ഞാൻ
Unknown പറഞ്ഞു…
മാഷേ,
അയ്യപ്പനെ സമഗ്രമായി
അവതരിപ്പിച്ചിരിക്കുന്നു.
നന്ദി.
വി.എ || V.A പറഞ്ഞു…
സ്മരണയിലൊതുങ്ങിയ കവി അയ്യപ്പന്, എന്റെയും പ്രണാമം...
Unknown പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അയ്യപ്പന്റെ ഓര്‍മ്മകള്‍ നല്‍കിയതിന് നന്ദി....
ആശംസകള്‍.
ദുര്‍വാസാവ് പറഞ്ഞു…
അയ്യപ്പന്‍ അയ്യപ്പനായി ജീവിച്ച അയ്യപ്പന്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

മാനവികത മരിക്കരുത്