പ്രേയസ്സിക്ക്

വിരഹതപ്തമാം ഹൃദയനിലത്ത്
പെയ്തിറങ്ങിയ
പുതുമഴ.
വിഷാദശ്യാമിത ഗ്രീഷ്മസന്ധ്യകളില്‍
വിലോലമായെത്തിയ
കുളിര്‍ തെന്നല്‍

മൗനമേഘതമസ്സാര്‍ന്ന മാനസവാനില്‍

ഗാനമായ് നിറഞ്ഞ
വിണ്‍താരകം.
ഈ കഠിനകാന്താര വീഥിയില്‍
പൂവുകള്‍ ചിന്നിയ
പൊന്‍വസന്തം.



അഭിപ്രായങ്ങള്‍

Kalavallabhan പറഞ്ഞു…
"വിരഹതപ്തമാം ഹൃദയനിലത്ത്
പെയ്തിറങ്ങിയ
പുതുമഴ"
കൊള്ളാം.
നീണാൾ വാഴട്ടെ...
നിലയ്ക്കാതെ പെയ്യട്ടെ....
ജ്യോത്സന പറഞ്ഞു…
ഒരു പ്രേയസിയാവാന്‍.......................

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്