ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
പ്രേയസ്സിക്ക്
വിരഹതപ്തമാം ഹൃദയനിലത്ത്
പെയ്തിറങ്ങിയ
പുതുമഴ.
വിഷാദശ്യാമിത ഗ്രീഷ്മസന്ധ്യകളില്‍
വിലോലമായെത്തിയ
കുളിര്‍ തെന്നല്‍
മൗനമേഘതമസ്സാര്‍ന്ന മാനസവാനില്‍
ഗാനമായ് നിറഞ്ഞ
വിണ്‍താരകം.
ഈ കഠിനകാന്താര വീഥിയില്‍
പൂവുകള്‍ ചിന്നിയ
പൊന്‍വസന്തം.
അഭിപ്രായങ്ങള്‍
പെയ്തിറങ്ങിയ
പുതുമഴ"
കൊള്ളാം.
നീണാൾ വാഴട്ടെ...
നിലയ്ക്കാതെ പെയ്യട്ടെ....