വള്ളിനിക്കര്‍....




സീന്‍‍-ഒന്ന്
 പ്രഭാതം.പ്രധാനപാത..(വിദൂര ദൃശ്യം)
പാതവക്കില്‍ നിശാകുപ്പായ ധാരികളായ സ്ത്രീകള്‍ കുട്ടികളുടെ പുസ്തക സഞ്ചികള്‍
പിടിച്ചുകൊണ്ട് അക്ഷമരായി നില്‍ക്കുന്നു.
 തിളങ്ങുന്ന യൂണിഫോം ധരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് നിസംഗത.
സീന്‍ രണ്ട്.
ബ്രേക്കിടുന്ന പള്ളിക്കൂട ശകടം.
കുട്ടികളും സഞ്ചികളും അതില്‍ പ്രവേശിക്കുന്നു.
സീന്‍‍-മൂന്ന്
 വൈകുന്നേരം.ഉടയാത്ത പൊതുവസനം 
ധരിച്ച കുട്ടികള്‍ നിസംഗരായി ശകടത്തില്‍ നിന്നിറങ്ങുന്നു


സീന്‍-നാല്
 black&white

 സായാഹ്നം.
കുടുക്കുപൊട്ടിയ കുപ്പായമിട്ട കുട്ടികള്‍പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഇടവഴിയിലൂടെ
സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നു.


(വിലാപ ഗാനം കേള്‍ക്കുന്നു)
 ഓര്‍മ്മയുടെ കോലായില്‍
ഏച്ചുകെട്ടിയ വള്ളികൊണ്ടൊരു  
അയ-ഇപ്പോഴും
പൊട്ടാതെയുണ്ട്.
സംഭവരഹിതമായ 
എന്‍റെ ബാല്യകാലത്തിന്
നിറം പകര്‍ന്ന..
എന്‍റെയാ വള്ളിനിക്കര്‍
അവിടെയാണ് കിടക്കുന്നത്.
ഏലപ്പാറ ചന്തയില്‍ നിന്നും
എന്‍റെയപ്പന്‍ പേശിവാങ്ങിയ
ഈ ദിവ്യവസനം
ഒരു നല്ലകാലമത്രയും
എനിക്കു കവചകുണ്ഡലമായി.
കുടുക്കിന്‍റെ പാരതന്ത്ര്യമില്ലാത്ത
പിറകില്‍ തുളവീണ
ആ വസ്ത്രാലങ്കാരത്തിലെ                                                

നീലമഷിപ്പാടോര്‍ക്കുമ്പോള്‍                                         
എനിക്കപ്പൂപ്പന്‍താടിയുടെ ഭാരം.
പൊടിമണ്ണിന്‍റെ നിറം
മാങ്ങാച്ചുനയുടെ മണം.




നിക്കര്‍ തുന്നിതന്നത്---ശ്രീ.ജേക്കബ് പുതുപ്പറമ്പില്‍

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
വള്ളിനിക്കറിനൊപ്പം പോയ്മറഞ്ഞത് നമ്മുടെ കുട്ടികളുടെ സ്വാതന്ത്ര്യവും നന്മയുമാണ്.
വി.എ || V.A പറഞ്ഞു…
ആ വള്ളിനിക്കർ ധരിച്ചുകൊണ്ട് സ്കൂളിൽ പോകാൻ, കിട്ടുമോ ഇനിയൊരു ജന്മംകൂടി?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്