പെരുന്തച്ചന് മിനിസ്ക്രീനിലും വിലക്കോ ?


മലയാളത്തിന്റെ മഹാനടന്‍ തിലകന് സീരിയലിലും വിലക്ക് കല്‍പ്പിച്ചതായി ഇന്ന് വാര്‍ത്ത വന്നിരിക്കുന്നു. തിലകനെന്ന അഭിനയപ്രതിഭയുടെ നടനവിസ്മയങ്ങള്‍ വെള്ളിത്തിരയില്‍

ആദരവോടെ നോക്കികണ്ടിരുന്ന സാധാരണസിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തയാണിത്.ഒരു ജനാധിപത്യസമൂഹത്തിലെ നീതിക്ക്

നിരക്കുന്നതാണോ ഇത്തരം വിലക്കുകള്‍.

‍ അഭിനയകല ദൈവികമാണ്.തിലകന് അത് വേണ്ടുവോളവും ലഭിച്ചിട്ടുണ്ട്.

പുരുഷശബ്ദത്തിന്റെ കരുത്തും ഭാവാഭിനയത്തിന്റെ ഗരിമയും ഈ നടനില്‍ നാം കാണുന്നു.

തന്റെ പ്രായത്തിനും പക്വതയ്ക്കും അനുരൂപമായ കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ്

തിലകന്‍ ‍ മലയാളികളുടെ ആദരവ് നേടിയത്.

അദ്ദേഹത്തിന്റെ നടനവൈഭവം ഇനിയും ആസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്ക്

അവകാശമില്ലേ?തിലകന്‍റെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതിനപ്പുറം

പൊതുസമൂഹത്തിന്‍റെ ആസ്വദനസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റംതന്നെയാണിത്.

മലയാളത്തിലെ കഴിവുറ്റനടന്‍മാരുടെ ഗണത്തില്‍പ്പെടുത്തി തിലകനെയും ഞങ്ങള്‍

ആദരിക്കുന്നു.അദ്ദേഹത്തിന്‍റെ പുതിയ വേഷങ്ങള്‍ കാണുവാനുള്ള ഞങ്ങളുടെ താല്പര്യത്തിനാണ്

അമ്മയും ആത്മയും ചേര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

അഭിപ്രായങ്ങള്‍

Kalavallabhan പറഞ്ഞു…
"ജനാധിപത്യസമൂഹത്തിലെ നീതിക്ക്"

ഇതു വെറും കണ്ണാടിക്കൂട്ടിലെ അസ്ഥികൂടമല്ലേ ?
നിസ്സഹായന്‍ പറഞ്ഞു…
തിലകന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതിനപ്പുറം പൊതു സമൂഹത്തിന്റെ ആസ്വാദന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണിത്.

ശരിയായ നിരീക്ഷണം. പ്രബുദ്ധരായ പ്രേക്ഷകര്‍ സിനിമായെന്ന പേരില്‍ തട്ടിക്കൂട്ടുന്ന ചവറുകള്‍ കാണാന്‍ പോകാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇന്നത്തെ സിനിമാ പ്രവണതകളെ പ്രേക്ഷകര്‍ വിചാരിച്ചാല്‍ പരാജയപ്പെടുത്താന്‍ കഴിയും.അതു തന്നെയാണ് ഇതിനുള്ള മറുപടിയും.
Shibu M Kolamkuzhy പറഞ്ഞു…
Thilakan but really need it

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്