കുരുന്നുകള്‍ക്ക്


ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം--മധുസുദനന്‍ നായര്‍.
ഞാന്‍-എന്റെ--സ്വന്തം
ഭ്രമിപ്പിക്കുന്ന വാക്കുകള്‍
ഈ കുരുന്നിന്‍ ‍ കണ്ണീരിലലിഞ്ഞു പോകുന്നു
സ്വത്വബോധത്തില്‍ കരി വീണ നയനവും
അറിവിന്‍ കനം വീണ വദനവും
അഹം
ഇരുള്‍ നിറച്ച ഹൃദയവും
ഈ കണ്ണീര്‍ തിരയിലമരുന്നു
നിസ്വനായി
നിന്‍ കരം പിടിച്ചു
നടക്കുവാന്‍ കൊതിക്കുന്നു ഞാന്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്