ഒരു ബോഗ് പിറക്കുന്നു-ഗുരു വന്ദനം

എന്നെ ഈ കമ്പൂട്ടര്‍ കുന്ത്രാണ്ടത്തില്‍ -ഹരിശ്രീ ഗണ..അയ്യോ അല്ല വിന്‍ഡോസ് ലിനക്സ്
ബില്‍ഗേറ്റ്സായ നമഹ.എന്നു ഞെക്കാന്‍ പഠിപ്പിച്ച സര്‍വ്വശ്രീ.സോണി പീറ്റര്‍ മാഷിന്
വന്ദനം......
പണ്ട്..പണ്ട് ഓന്തുകള്‍ക്കും ദിനോസറുകല്‍ക്കും മുമ്പ്(കടപ്പാട്-ഖസാക്കിന്റെഇതിഹാസം)
അല്ല..ബസുകളും ടിപ്പറുകളും മുച്ചക്രവണ്ടികളും ഞങ്ങടെ നാട്ടില്‍ വരുന്നതിനു മുമ്പ്
ഞങ്ങടെ ഗ്രാമത്തിലാദ്യമായി ഒരു വീട്ടുവായനശാല ഉണ്ടായിരുന്നവനാണ് ടി.യാന്‍
കിഴക്കോട്ട് ദര്‍ശനമുള്ള ആ വായനാമുറിയിലിരുന്നാണ് ഞങ്ങള്‍ ഒട്ടേറെ കെരന്തങ്ങള്‍
വായിച്ചത്.
ഇപ്പോള്‍ പത്തനംതിട്ടI.T@school-ല്‍ അംഗമായിട്ടുള്ളതും ഒന്നേകാല്‍ നാഴികകൊണ്ട്(30 മിനിട്)
കമ്പൂട്ടറില്‍ മലയാള അക്ഷരങ്ങള്‍ പട പടാന്ന് ഞെക്കാനുള്ള പരിശീലനം ഏതു വിവരസാങ്കേതി
കാജ്ഞാനിക്കും നല്‍കാനുള്ള നാലുമു..ശെ..ശെ..ഫോര്‍മുല ആവിഷ്ക്കരിച്ചിട്ടുള്ളവനും ഈയുള്ള
വന്റെ ആത്മമിത്രവും ഗുരുവുമായ മേല്‍പ്പടിയാന് എന്റെ അവിവേകങ്ങള്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
ബൂലോകത്തേയ്ക്ക് സ്വാഗതം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

മാനവികത മരിക്കരുത്