പോസ്റ്റുകള്‍

മേയ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെരുന്തച്ചന് മിനിസ്ക്രീനിലും വിലക്കോ ?

ഇമേജ്
മലയാളത്തിന്റെ മഹാനടന്‍ തിലകന് സീരിയലിലും വിലക്ക് കല്‍പ്പിച്ചതായി ഇന്ന് വാര്‍ത്ത വന്നിരിക്കുന്നു. തിലകനെന്ന അഭിനയപ്രതിഭയുടെ നടനവിസ്മയങ്ങള്‍ വെള്ളിത്തിരയില്‍ ആദരവോടെ നോക്കികണ്ടിരുന്ന സാധാരണസിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തയാണിത്.ഒരു ജനാധിപത്യസമൂഹത്തിലെ നീതിക്ക് നിരക്കുന്നതാണോ ഇത്തരം വിലക്കുകള്‍. ‍ അഭിനയകല ദൈവികമാണ്.തിലകന് അത് വേണ്ടുവോളവും ലഭിച്ചിട്ടുണ്ട്. പുരുഷശബ്ദത്തിന്റെ കരുത്തും ഭാവാഭിനയത്തിന്റെ ഗരിമയും ഈ നടനില്‍ നാം കാണുന്നു. തന്റെ പ്രായത്തിനും പക്വതയ്ക്കും അനുരൂപമായ കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് തിലകന്‍ ‍ മലയാളികളുടെ ആദരവ് നേടിയത്. അദ്ദേഹത്തിന്റെ നടനവൈഭവം ഇനിയും ആസ്വദിക്കുവാന്‍ പ്രേക്ഷകര്‍ക്ക് അവകാശമില്ലേ?തിലകന്‍റെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നതിനപ്പുറം പൊതുസമൂഹത്തിന്‍റെ ആസ്വദനസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റംതന്നെയാണിത് . മലയാളത്തിലെ കഴിവുറ്റനടന്‍മാരുടെ ഗണത്തില്‍പ്പെടുത്തി തിലകനെയും ഞങ്ങള്‍ ആദരിക്കുന്നു.അദ്ദേഹത്തിന്‍റെ പുതിയ വേഷങ്ങള്‍ കാണുവാനുള്ള ഞങ്ങളുടെ താല്പര്യത്തിനാണ് അമ്മയും ആത്മയും ചേര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുന്ന...

പ്രേയസ്സിക്ക്

ഇമേജ്
വിരഹതപ്തമാം ഹൃദയനിലത്ത് പെയ്തിറങ്ങിയ പുതുമഴ. വിഷാദശ്യാമിത ഗ്രീഷ്മസന്ധ്യകളില്‍ വിലോലമായെത്തിയ കുളിര്‍ തെന്നല്‍ മൗനമേഘതമസ്സാര്‍ന്ന മാനസവാനില്‍ ഗാനമായ് നിറഞ്ഞ വിണ്‍താരകം. ഈ കഠിനകാന്താര വീഥിയില്‍ പൂവുകള്‍ ചിന്നിയ പൊന്‍വസന്തം.

സുഹൃത്തിന്

ഇമേജ്
ലഹരി വസ്തുക്കള്‍ക്ക് അടിപ്പെട്ട് യാത്രയായ സുഹൃത്തിന് ഒരുമിച്ചു നമ്മളാ വിദ്യാലയത്തിന്‍റെ- പടികളിലാദ്യമായ് പിച്ചവച്ചു മാമ്പുമണക്കുന്ന ബാല്യദിനങ്ങളില്‍ പാഥേയമൊരുമിച്ചു പങ്കുവച്ചു. തുമ്പികള്‍ പാറു ന്ന നല്ല കാലത്തിന്‍റെ വിസ്മയമൊക്കെയും സ്വന്തമാക്കി. ആദ്യാക്ഷരത്തിന്‍റെയമൃതവും അന്നത്തെ ഗുരുവരരരുളിയ മൊഴികളും സ്നേഹവും ഹൃദയാന്തരങ്ങളില്‍ മായൂരപിഞ്ഛമായ് ഒക്കെയും നമ്മളൊളിച്ചു വച്ചു അറിവിന്‍റെ അഗ്നിയില്‍ തപം ചെയ്ത് ത്യാഗതീര്‍ത്ഥങ്ങളില്‍ സ്നാനം കഴിച്ച് നാടിന്‍റെ വീടിന്‍റെ വിദ്യാലയത്തിന്‍റെ സുകൃതമായ്ത്തീര്‍ന്നൊരിരു താരകള്‍ നമ്മള്‍ സ്നേഹിതാ..... ഹൃദയനൂലുകള്‍ പൊട്ടിച്ചെറിഞ്ഞു നീ നന്മകള്‍ പൂത്തവനികയുമെരിച്ചു നീ ആത്മബന്ധത്തിന്‍റെ രാഖിയുമഴിച്ചു നീ പൊയ്മുഖ വേതാളനൃത്ത രൂപങ്ങളില്‍ മാസ്മരലഖരിതന്‍ പ്രചണ്ഡവേഗങ്ങളില്‍ നിന്‍ സ്വത്വമുടച്ചു തീര്‍ത്തതീ മാറാലയല്ലോ.

കുരുന്നുകള്‍ക്ക്

ഇമേജ്
ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വര വിലാപം--മധുസുദനന്‍ നായര്‍ . ഞാന്‍-എന്റെ--സ്വന്തം ഭ്രമിപ്പിക്കുന്ന വാക്കുകള്‍ ഈ കുരുന്നിന്‍ ‍ കണ്ണീരിലലിഞ്ഞു പോകുന്നു സ്വത്വബോധത്തില്‍ കരി വീണ നയനവും അറിവിന്‍ കനം വീണ വദനവും അഹം ഇരുള്‍ നിറച്ച ഹൃദയവും ഈ കണ്ണീര്‍ തിരയിലമരുന്നു നിസ്വനായി നിന്‍ കരം പിടിച്ചു നടക്കുവാന്‍ കൊതിക്കുന്നു ഞാന്‍

ഒരു ബോഗ് പിറക്കുന്നു-ഗുരു വന്ദനം

ഇമേജ്
എന്നെ ഈ കമ്പൂട്ടര്‍ കുന്ത്രാണ്ടത്തില്‍ -ഹരിശ്രീ ഗണ..അയ്യോ അല്ല വിന്‍ഡോസ് ലിനക്സ് ബില്‍ഗേറ്റ്സായ നമഹ.എന്നു ഞെക്കാന്‍ പഠിപ്പിച്ച സര്‍വ്വശ്രീ.സോണി പീറ്റര്‍ മാഷിന് വന്ദനം...... പണ്ട്..പണ്ട് ഓന്തുകള്‍ക്കും ദിനോസറുകല്‍ക്കും മുമ്പ്(കടപ്പാട്-ഖസാക്കിന്റെഇതിഹാസം) അല്ല..ബസുകളും ടിപ്പറുകളും മുച്ചക്രവണ്ടികളും ഞങ്ങടെ നാട്ടില്‍ വരുന്നതിനു മുമ്പ് ഞങ്ങടെ ഗ്രാമത്തിലാദ്യമായി ഒരു വീട്ടുവായനശാല ഉണ്ടായിരുന്നവനാണ് ടി.യാന്‍ കിഴക്കോട്ട് ദര്‍ശനമുള്ള ആ വായനാമുറിയിലിരുന്നാണ് ഞങ്ങള്‍ ഒട്ടേറെ കെരന്തങ്ങള്‍ വായിച്ചത്. ഇപ്പോള്‍ പത്തനംതിട്ടI.T@school-ല്‍ അംഗമായിട്ടുള്ളതും ഒന്നേകാല്‍ നാഴികകൊണ്ട്(30 മിനിട്) കമ്പൂട്ടറില്‍ മലയാള അക്ഷരങ്ങള്‍ പട പടാന്ന് ഞെക്കാനുള്ള പരിശീലനം ഏതു വിവരസാങ്കേതി കാജ്ഞാനിക്കും നല്‍കാനുള്ള നാലുമു..ശെ..ശെ..ഫോര്‍മുല ആവിഷ്ക്കരിച്ചിട്ടുള്ളവനും ഈയുള്ള വന്റെ ആത്മമിത്രവും ഗുരുവുമായ മേല്‍പ്പടിയാന് എന്റെ അവിവേകങ്ങള്‍ സമര്‍പ്പിച്ചുകൊള്ളുന്നു.